Tuesday, August 8, 2017

അറിയുമോ ഈ നവോത്ഥാന വിപ്ളവത്തിൻെറ ശാന്ത സൗന്തര്യത്തെ...

അറിയുമോ ഈ നവോത്ഥാന വിപ്ളവത്തിൻെറ ശാന്ത സൗന്തര്യത്തെ...
-----------------------------------------------------------
    എന്തെന്നറിയില്ല പെരുത്തിഷ്ടമാണീ ശുഭ്രസൗന്ദര്യത്തെ...
വിനീത വിധേയത്താൽ കണ്ണുകൾ മണ്ണിലുടക്കി നടക്കുമ്പോഴും ഹൃദയ മടക്കുകളിൽ ഉമ്മത്തിൻറ സ്വപ്ന സാക്ഷാൽകാരങ്ങൾക് വേണ്ടി ദാർശനിക ചുവടു വെപ്പുകൾ നടത്തുകയായിരുന്നു ഈ നവോത്ഥാന നായകൻ.
അതിസാഹസികർ പോലും നൗകയിറക്കാൻ ഭയക്കുന്ന...രാക്ഷസ തിരമാലകൾ സംഹാര താണ്ടവ നൃത്തമാടുന്ന പ്രക്ഷുബ്ദ- --സാഗരങ്ങളിൽ കപ്പലിറക്കി ഇന്ത്രജാലം സൃഷ്ടിച്ച് ആളറിയാതെ രംഗം വിടുന്ന ഇഖ്ലാസിൻെറ ആൾരൂപമാണവർ...
അതിബുദ്ധിമാൻമാരായ വിദ്യാഭ്യാസ വിജക്ഷണർ പോലും അത്യൽഭുതത്തോടെയും ഒരൽപം അസൂയയോടെയും വീക്ഷിക്കുന്ന വൈജ്ഞാനിക ചലനങ്ങൾ സൃഷ്ടിച്ച് കാൽപാടുകൾ മായ്ച്ച് മുമ്പേ നടക്കുന്ന അത്ഭുത മനീഷി....
മൗന നിമിഷങ്ങൾ കാവലിരിക്കുന്ന പള്ളി ദർസിൻെറ അരണ്ട മൂലകളിൽ മടിച്ച് കത്തുന്ന തിരി നാളങ്ങളുടെ വെട്ടത്ത് കിതാബോതി ...മക്കയിലും മദീനത്തും മിസ്റിലും ഉപരി പഠനം നടത്തി മുന്തിയ മാതൃക കാട്ടിയ മഖ്ദൂമുമാരുടെ സച്ചരിതങ്ങൾ അനന്തരമെടുക്കപ്പെടാതെ ദ്രവിച്ച് കൊണ്ടിരുന്നപ്പോൾ......

"ഈ കാലി ഫൈസി"( as usthad's self introduction) sslc യിൽ നിന്നും വരച്ച വരകൾ എട്ട് വർഷങ്ങൾകപ്പുറം അസ്ഹറിലേയും കൈറോവിലേയും ദക്തൂറയിലേക്കെത്തുമെന്ന് പഠിതാക്കൾ പോലും നിനച്ചിട്ടുണ്ടാവില്ല...
കരിമ്പുക ശ്വസിച്ച് നെടുവീർപ്പുകൾ മാത്രം മിച്ചം വെച്ച് പെൺ തലകൾ ദൈവീക നൂറിൽ വിലയിക്കാനവസരം ലഭിക്കാതെ നരച്ച് തീർന്നപ്പോൾ.....മൈലാഞ്ചി കൈകളിലേക്ക് 
" ബൈളാവിയും ബുഖാരിയും മൻത്വിഖും ബലാഗയും നൽകിയത് ഒരാവേശത്തിൻെറ പുറത്തല്ലായിരുന്നുവെന്ന് മാമ്പാറക്കുന്നിൻെറ നെറുകയിൽ കാലം തെളിയിച്ച ചരിത്ര നിമിഷങ്ങളിൽ ഫ്ളാഷ് ലൈററുകളുടെ ഫ്രൈമുകളിൽ നിന്നും അങ്ങ് മാറി നിൽകുമ്പോൾ....സ്റേറജുകളിൽ പിൻനിരകളിലേക്ക് കസേര വലിച്ചിരിക്കുമ്പോൾ...
അനാവരണം ചെയ്യപ്പെടാത്ത സമസ്യകളുടെ നിധി വിസ്മയത്തെ ശിഷ്യ ഗണങ്ങൾ സാഭിമിനം നോക്കിയിരിന്നിട്ടുണ്ടാവും ...തീർച്ച...

No comments:

Post a Comment

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...