Saturday, July 29, 2017

WSF STATE PRESIDET

മലകളാൽ ചുറ്റപ്പെട്ട കൊച്ചു ഗ്രാമം,മഞ്ഞ് പുതച്ച താഴ്വാരങ്ങള്,കായ്ക്കനികള് വിളയുന്ന കനക ഭൂമി, എവിടേക്ക് നോക്കിയാലും ഹരിതമാണ് ഈ കൊച്ചു ഗ്രാമം.
ഒരു സ്വപ്നം പോലെ പുലർന്ന കാളികാവ് വാഫി പിജി കാമ്പസ് പ്രതീക്ഷകളുടെ ഒരു പാട് നോട്ടങ്ങൾ പതിയുന്ന മനോഹര കാമ്പസ്, വാഫി കുടുംബത്തിലെ സ്ഥാപനങ്ങളുടെ സ്ഥാപനം. ആഹ്ളാദിക്കാൻ ഒരു പാട് നേട്ടങ്ങൾ ആനന്ദിക്കൻ പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, ഉല്ലസികൾ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ചെറു പുഴയും.
ഞങ്ങൾക്ക് അഭിമാനിക്കാം *സംസ്ഥാന വഫി സ്റ്റുഡന്റ് ഫെഡറേഷന്റെ (WSF) പ്രസിഡന്റ് പദവി അലങ്കരികുന്നത് ഞങ്ങളുടെ പ്രിയപെട്ട അഷ്റഫ് കെ.പി വയനാടാണ്.* വയനാടിന്റെ സൗന്ദര്യം പോലെ തെളിമയുള്ള ഹൃദയം, കുളിർമയുള്ള സംസ്കാരം, അഴകുള്ള ചേഷ്ഠകൾ, വാഫി പി.ജി (മുതവ്വൽ ) ഒന്നും രണ്ടും സെമസ്റ്ററുകളിൽ സംസ്ഥാന അവാർഡ് ജേതാവ് അഷ്റഫ് കെ.പി ക്ക് [WSF President] *കാളികാവ് വാഫി കാമ്പസ് തഫ്സീർ ഡിപ്പാർട്ട്മെന്റിന്റെ* എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

കൂട്ടു കൃഷി

ഇത് മണ്ണിനെ സ്നേഹിച്ച മല നാടിന്റെ കഥ, കപ്പയും വാഴയും, പാവലും പടവലവും, ചേമ്പും ചേനയും ഇടതൂർന്ന് വളരുന്ന കനക ഭൂമി.
മലകളുടെ നാടായ കാളികാവിന്റെ താഴ് വാരങ്ങളിൽ പ്രതീക്ഷകളുടെ പുതിയ വിള നിലം തേടുകയാണ് *"വാഫി പി.ജി കാമ്പസ്"* വിദ്യാർത്ഥികൾ. കോരിച്ചൊരിയുന്ന കർക്കിടക പേമാരിയെ തോൽപ്പിക്കും വിധം ചുട്ടുപൊള്ളുന്ന മാർക്കറ്റ് വിലക്ക് ബദൽ കണ്ടത്തുകയാണ്  *"കൂട്ട് കൃഷി" യിലൂടെ കാളികാവ് വാഫി പി.ജി കാമ്പസ് വിദ്യാർത്ഥികൾ.*

*മൂന്നാം ഘട്ടം "കുട്ട് കൃഷി" സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ കാസർകോഡ് ഉദ്ഘാടനം നിർവഹിക്കുന്നു.*

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...