KUNG-FU
ഇന്ന് ലോകം മുഴുവൻ പ്രചരിച്ച് അഭ്യസിക്കുന്ന കുങ്ഫു എന്ന ആയോധന കലയ്ക്ക് വലിയ ചരിത്രമുണ്ട്
എന്താണ് കുങ്ഫു എന്താണ് ചരിത്രം കുങ്ഫു എന്നുള്ളത് കൈ കാൽ കൊണ്ടും ആയുധം കൊണ്ടും അടിയും ചവിട്ടും മറിയുന്നതും മാത്രമല്ല അതെല്ലാം അതിന്റെ ഒരു ഭാഗം മാത്രമാണ്
നമ്മളിൽ ഒളിഞ്ഞു കിടക്കുന്ന മറ്റനേകം കഴിവുകളുണ്ട് അത് പുറത്തേക്ക് കൊണ്ട് വരാനും നമ്മളിലെ ക്ഷമ ബഹുമാനം അച്ചടക്കം ആരോഗ്യം ആത്മവിശ്വാസം എല്ലാം കരുത്തുറ്റള്ളതാക്കി നമ്മളിലെ നെഗറ്റീവായ എല്ലാം ശരീരത്തിൽ ഒഴുവാക്കി പരിപൂർണതയിലേക്ക് നമ്മൾ ജീവിച്ചു തീർക്കാനാണ് കുങ്ഫു യഥാർത്ഥത്തിൽ അഭ്യസിക്കുന്നത്
കുങ്ഫിന് നമ്മുടെ സ്വന്തമായ കളരി ആയോധനകലയുമായി ബന്ധമുണ്ട് ആയോധന കലയുടെ മാതാവാണ് കളരി
എല്ലാത്തിന്റെയും തുടക്കം ജന്മം അത് കേരത്തിന്റെ സ്വന്തം കളരിയിൽ നിന്നാണ്
ഒരു ചൈനീസ് ആയോധന കലയാണ് കുങ്ഫു മൃഗങ്ങളുടെ ചലനങ്ങൾക്കും നീക്കങ്ങൾ അക്രമങ്ങൾക്കും അനുസരിച്ച് അവരുടെ രീതിയിലേക്ക് രൂപപ്പെടുത്തി ആനിമൽ സ്റ്റായിലായി കുങ്ഫു സൃർഷ്ട്ടിക്കപെട്ടു .മെയ്യ് നീക്കങ്ങളും കൈകാൽ പ്രയോഗങ്ങളും ആയുധ പ്രയോഗങ്ങളും ചേർന്ന ഒരു അഭ്യാസ കലയാണ് കുങ്ഫു .കഠിന പ്രയത്നം പൂർണ്ണത എന്നൊക്കെയാണ് കുങ്ഫു പദത്തിന്റെ അർത്ഥം
കുങ്ഫുന്റെ ചരിത്രം ഇന്ത്യയുമായി ബന്ധപെട്ടിരിക്കുന്നു
ഏകദേശം 1500വർഷങ്ങൾക്ക് മുൻപ് ബോധിധർമ്മൻ എന്ന ബുദ്ധ സന്യാസി ബുദ്ധമത പ്രചാരണാർത്ഥം ഇന്ത്യയിൽ നിന്നും ചൈനയിൽ എത്തുകയും ഷാവോലിൻ പ്രദേശത്തെ ബുദ്ധമത അനുയായികളെ യോഗ ധ്യാനം എന്നിവക്ക് പുറമെ ആയോധനകലയും പഠിപ്പിച്ചു
നിരന്തരമായി കവർച്ചക്കാർ ബുദ്ധമത സന്യാസികളെ ആക്രമിച്ചു കൊണ്ടിരുന്നു അതിൽ നിന്നും രക്ഷ നേടാൻ വേണ്ടിയായിരുന്നു അവരെ പരിശീലിപ്പിച്ചിരുന്നത്
ചൈനയുടെ ദേശിയ കലയായ കങ്ങ്ഫു വികസിച്ചത് ഇതിൽ നിന്നാണെന്ന് പറയപ്പെടുന്നു.
ദാമോ എന്ന് ചൈനക്കാർ വിളിക്കുന്ന ബോധിധർമ്മ എന്ന സന്യാസിയിൽ നിന്ന് പകർന്നു കിട്ടിയ ഈ ആയോധന കല ഷാവോലിൻ ചുവാൻഫാ
എന്നറിയപ്പെടുന്നു.
പിന്നീട് പുതിയ രൂപങ്ങളിലേക്കും നീക്കങ്ങളിലേക്കും ചുവടുകളിലേക്കും ശൈലിയിലേക്കും ചിട്ടപ്പെടുത്തി ചൈനയിലെ ഷാവോലിൻ ടെമ്പിളിലെ ബുദ്ധ സന്യാസികൾ. അത് കാലങ്ങൾക്കും പുതിയ തലമുറയ്ക്കും അനുസരിച്ച് പരിശീലിച്ച് ഇന്ന് ചൈനയിൽ കാണുന്ന രീതിയിലേക്ക് കുങ്ഫു
വളർന്നു.ഇന്ന് ലോകത്ത് വിവിധ രാജ്യങ്ങൾ നിന്നായി ആളുകൾ ചൈനയിലെ വിവിധ ഷാവോലിൻ ടെമ്പിളിലേക്കും അതിൽ ബന്ധപെട്ട മാസ്റ്റർമാരിലേക്കും കുങ്ഫു അഭ്യസിക്കാൻ വന്നെത്തുന്നു
ചൈനയിലെ Dengfeng .Henen sheng, zhengzhou സ്ഥലങ്ങളിലായി ഷാവോലിൻ ടെംബിൾ സ്ഥിതി ചെയ്യുന്നു
ചൈനയിലെ ബുദ്ധ സന്യാസികൾ ജീവിക്കുകയും അവരുടെ ജീവിതാനുഷ്ട്ടങ്ങൾ ചെയ്തു ജീവിച്ചു പോകുന്ന shoshi എന്ന മല നിരകളിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ സന്യാസിയുടെ അമ്പലത്തിൽ നിന്നാണ് കുങ്ഫുവിന്റെ ജന്മം പിന്നീട് shoshi എന്നതിൽ നിന്ന് ഷാവോലിൻ സ്റ്റയിൽ ഉണ്ടായി ഷാവോലിൻ കുങ്ഫു ആയി ലോക പ്രസിദ്ധമായി മാറി
ഇന്ന് ലോകം മുഴുവൻ പ്രസിദ്ധമാർജ്ജിച്ച പ്രചാരണത്തിൽ ഉള്ളതും പരിശീലിക്കുന്ന രീതിയാണ് ഷാവോലിൻ
ഇന്ന് ഷാവോലിൻ ടെമ്പിളിലെ ഒരു ഭാഗം കാണാൻ വരുന്ന സന്ദർശകർക്കും കുങ്ഫു ആയോധന കല kung fu ,Taichi,Qigong,
എന്നിവ അഭ്യസിക്കന്നതിനും ബുദ്ധമത സന്യാസം പടിക്കുന്നവർക്കുമായി നില കൊള്ളുന്നു.ഷാവോലിൻ രീതി അനുസരിച്ച് അവർ തലയിലെ മുടികൾ നീക്കം ചെയ്യുന്നു
ആത്മീയതയും ചിട്ടയും അനുസരിച്ച് അഭ്യാസ മുറകൾ പരിശീലിക്കുന്നു.
കുങ്ഫുവിൽ നിന്ന് ഒരുപാട് വിത്യസ്ത ശൈലികൾ ഉണ്ടായിട്ടുണ്ട് പക്ഷെ പ്രസിദ്ധിയാർജിച്ച ശൈലിയാണ്
തെക്കൻ ശൈലിയും (southern stayl) വടക്കൻ ശൈലിയും(northern styles) ...

