Wednesday, May 10, 2017

ബറാഅത്ത് നോമ്പും മൂന്നു യാസീനും

ലോക മുസ്ലിംകള്‍ക്ക് സുപരിചിതമായ ദിനമാണ് ബറാഅത്ത് രാവ് അഥവ ശഅബാന്‍ 15. മനുഷ്യന്റെ ഒരു വര്‍ഷത്തെ എല്ലാ കാര്യങ്ങളെയും തീരുമാനിക്കുന്നത് ഈ രാത്രിയിലാണ്. ഈ രാത്രിയെ ആരാധനകളാലും പ്രാര്‍ത്ഥനകളാലും ധന്യമാക്കേണ്ടതുണ്ട്.

ആയിശ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം..ശഅബാന്‍ 15 ന്റെ മഹത്വം അറിയുമോ എന്ന് നബി(സ)ചോദിച്ചപ്പോള്‍.. എന്താണാ ദിവസത്തിന്റെ പ്രത്യേകത എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു അപ്പോള്‍ നബി(സ)പറഞ്ഞു..ഈ വര്‍ഷം ജനിക്കുന്നവരെയും  മരിക്കുന്നവരെയും  രേഖപ്പെടുത്തി വെക്കുന്നതും കര്‍മ്മങ്ങളെ ഉയര്‍ത്തപ്പെടുന്നതും ഭക്ഷണങ്ങളെ ഇറക്കുമതി ചെയ്യുന്നതും ഈ രാത്രിയിലാണു (മിശ്കാത്ത്)

ഈ ദിവസത്തില്‍ നോമ്പ്
അനുഷ്ടിക്കല്‍ ഇസ്ലാമിക പ്രമാണങ്ങളാല്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. അലി(റ)ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ കാണാം'
നബി(സ)പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകയും പകലില്‍ നോമ്പ് എടുക്കുകയും ചെയ്യുക (ഇബ്‌നു മാജ)

പ്രാര്‍ത്ഥനകള്‍ക്ക് പ്രാധാന്യം നല്‍കേണ്ട രാത്രിയാണു ശഅബാന്‍ 15. *'ബഹു ദൈവ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് മുഴുവന്‍ ദോശങ്ങളും പൊറുത്ത് കൊടുക്കുമെന്ന് ഹദീസില്‍ കാണാം....*

നബി(സ) ഒരു ശഅബാന്‍ രാത്രിയില്‍ ജന്നതുല്‍ ബഖീഇല്‍ പോയി പ്രാര്‍ത്ഥന നടത്തിയ സംഭവം ആയിശ(റ)പറയുന്നതായി മിശ്കാത്ത് എന്ന ഗ്രന്ഥത്തില്‍ കാണാ....
ഉമറുബ്‌നുല്‍ ഖത്വാബ്, ഇബ്‌നു മസ്ഊദ് തുടങ്ങിയ ഒരു പാട് മുന്‍ഗാമികള്‍ ഈ ദിവസത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താറുണ്ടെന്ന് അല്ലാമ അലിയ്യുല്‍ ഖാരി മിര്‍ഖാത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്...

ദുആ സ്വീകരിക്കപ്പെടുന്ന അഞ്ച് രാത്രികളില്‍ ഇമാം ശാഫിഈ (റ) അവിടുത്തെ കിതാബുല്‍ ഉമ്മില്‍ ബറാഅത്ത് രാത്രിയെയും ഉള്‍പെടുത്തിയത് കാണാം......

ബറാഅത്ത് രാവ് മഗ്രിബിന്ന് ശേഷം ആയുസ്സില്‍ ബറകത്ത് ഉണ്ടാവാനും, ഭക്ഷണത്തില്‍ വിശാലത ഉണ്ടാവാനും, അവസാനം സല്‍മരണം ഉണ്ടാവാനും മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യലും സര്‍വ്വ സാധാരണമാണ്...

പ്രമാണ പിന്‍ബലത്തോടെ ആചരിച്ച് വരുന്ന ഈ അനുഷ്ടാനം ജീവിതത്തെ സമ്പുഷ്ടമാക്കാന്‍ സഹായിക്കും...


കേരളത്തില്‍ ബറാഅത്ത് രാവ് 11/05/17 വ്യാഴം അസ്തമിച്ച വെള്ളിയാഴ്ച രാത്രിയും, ബറാഅത്ത് നോമ്പ് 12/05/17 വെള്ളിയാഴ്ചയും ആണ്...

ബറാഅത്ത് രാവില്‍ മഗ്രിബ് ഇശാഇന്നിടയില്‍ മൂന്ന് യാസീന്‍, ഒരു സൂറത്തു ദുഖാന്‍ എന്നിവ പാരായണം ചെയ്യുക,

No comments:

Post a Comment

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...