Monday, November 13, 2023

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം 

മഴയുടെമൃദുരവമേളം 

തളിരിലതഴുകുമൊരീണം നിളയുടെ 

നറുമണലോരം 

പഴയ പറയപെരുമപുലരുമുദയ 

കിരണഗിരിയിലുരുരളു 

മിരുളുപതിയെമറയുമകലെ പൊരുളിലരിയ 

പിരുകുലമേ...... ഇനിയുണരൂ 

കളമൊഴിയായ് കിളിമകളായ് 

വാല്യുടംചോരുമാവഴി മാണിക്യം 

തിരാടേുമാനിഴല് 

നാഗള് പിണാടുമീറന് കാവ്യഗീതികള് തരൂ 

പെ പഴംപാ'ിലൊഴുകും പുിന്െ 

മണംപോലെ മനില് സ്നഹാന്െ 

കതിര്കൊയ്തുനിറയാന് ഞാുവേലകള്തരൂ 

ആതിരപാ'ുകള് പൂുലയുൂ നീലാവിെ നാലക് 

ധനുമാസം പാതിരാൂനുാന്വരും 

നേരമായ്മൈിമാരെവിടെ 

സുഖദമൊരാലസ്യമൂയലാടുംകൊില് 

ഓര്കള് തരിവളാളമായോ 

കുിയടിും തുടിുകുളിും 

തിലലിാരൊ കാലമൊേ 

കാിന് ഈണം പോലേ നിറയും ഏതോ രാഗം 

ഒരു പാഴ്മുളംതുപാടുൂ 

കരിനീലമേഘളാടുൂ 


ഒരുപീലിചൂടുവര്ണള് കാര്വര്ണെ 

കാണാടില്ിനാപൂളോ 

മിാറിലമരുനെണി മം

ച്രൊിധ്യാനിയാല് കുില്നിു 

നീളുുപുഴകള് കില് അമൃതകലശളായ് 

എും കോരിയൊഴിയുമിന് 

തേുപാ'ായ് വയല്പൂള് 

തനിയെവിടരുമുഷി നഴകുമിഴികള് തഴുകിയോ... 

നയനമനോഹരംനിറള്പൂുമുവം 

നളിനമുഖീനിനുദൂതുപോകുമെനം 

കഥകളിമുദ്രകള്വിരിരാഗഭംഗിയില് 

തരളിതമാകുമാര്ദ്ര ഗ്രാമ വീഥിസുരം 

ഗജവീരന് തിറയാ'ം പാരിമേളഘോഷം 

തരിവളകള് കളമൊഴികള് വഴിനീളെ 

നാദമേളം കഥപാടി കളിയാടി 

ചിരിതൂകിനിുമുില് കതിരാടും വയലോരം 

പ്രിയ കര്ികാരതീരം 

മുകന് പാട് ഞാുപാ'ിനീണള് 

കെ'ഴിുപാറിറടെി പൊളേ 

നാളേറെയായിപെേ നാലാളറിൂകേ 

കാിരുു കുകുഴടെി കാണാതെ 

ഉുപുകടെി ഞാറുപറിാടിുഴടെി വാ'േ

മാരിാറോടണ മാനുപൂണ ചമുവിുകണിനിവാ'േ 

ചെൈ ശംഖനാദംകേ'ുണര്ാരേഗ്രഹാരം 

ലാസ്യംചൂടിനില്ും നളിനമുകുളം നിളാതീരം സ്വാതീരാഗമേഘം പെയ്തിറും പുണ്യഗേഹം 

സ്യാനൂരനാഥാനിനൊടോസ്വര്തീരം

Sunday, July 23, 2023

മയ്യത്ത് സംസ്കരണ മുറകൾ; ഇസ്ലാമിന്റേത് ലളിതവും സുന്ദരവും. മുഈനുദ്ദീൻ ബാഖവി

    കേരളത്തിൻറെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിൻറെ മൂന്നുദിവസം നീണ്ടുനിന്ന അനന്തര ചടങ്ങുകൾ നമ്മൾ ശ്രദ്ധിച്ചു.

    ഇസ്ലാമിക മരണാനന്തര സംസ്കരണ സംസ്കാരം മറ്റേത് സംസ്കാരങ്ങളെക്കാളും
എത്രമാത്രം അയത്ന ലളിതവും സുന്ദരവുമാണ് എന്ന് ഇതൊക്കെ കാണുന്നവർക്ക് പെട്ടെന്ന് ബോധ്യമാകും.
മരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ഉമ്മൻ ചാണ്ടിയെ ഇനിയും അടക്കിയില്ലേ എന്നൊക്കെ നമ്മൾ ചോദിച്ചത് അതുകൊണ്ടാണ്.
    ഇസ്ലാമിക മരണാനന്തര ചടങ്ങുകളിലേക്ക് മറ്റു സംസ്കാരങ്ങൾ കടന്നുവരുന്നത് സൂക്ഷിക്കണം എന്ന് പറയലാണ് ഈ കുറിപ്പിന്റെ പ്രധാന ഉദ്ദേശം. അത്തരം ചിലത് ഇങ്ങോട്ട് കടന്നു വരുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.
    മരണപ്പെട്ടവർക്ക് വേണ്ടി കുറെ ആളുകൾ ഉറക്കം ഒഴിക്കുന്നതും കുറെ ആളുകൾ പണിയും പണവും സമയവും കളയുന്നതാണ് മറ്റു മതങ്ങളുടെ സംസ്കാരങ്ങളിൽ നമ്മൾ കാണുന്നത്.
കുറച്ച് രാഷ്ട്രീയ പരിസരം കൂടി ഉണ്ടാകുമ്പോൾ ഇതിനൊക്കെ ഒന്നുകൂടെ കൊഴുപ്പ് കൂടും.
ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ദിവസത്തിലേറെ ഉറങ്ങാതെ പിതാവിൻറെ വിലാപയാത്രയിൽ അനുഗമിച്ചു എന്ന് പത്ര വാർത്തയിൽ വായിച്ചു.
    സാധാരണ ഗതിയിൽ മാതാവോ പിതാവോ മരിച്ചു കിടക്കുമ്പോൾ മക്കൾ ഉറങ്ങാൻ പോകുന്നത് ശരിയല്ല.ഉറങ്ങാതെ കഷ്ടപ്പെട്ട് മയ്യത്തിന് കാവൽ നിൽക്കേണ്ട കാര്യവും ഇല്ല .
കുറെ ദിവസം അസുഖ ബാധിതനായതിനുശേഷമായിരിക്കും പലർക്കും മരണം സംഭവിക്കുക.
ഇവരെ പരിചരിച്ചവർക്ക് നേരത്തെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാവും.ഇവരാണ് പിന്നെയും മരിച്ചതിനുശേഷവും ഉറക്കൊഴിച്ച് കാത്തിരിക്കേണ്ട കാര്യം എന്താണ് !
ഇവിടെയാണ് ഇസ്ലാമിക സംസ്കരണം മുറകളുടെ സൗന്ദര്യം പ്രകടമാകുന്നത്.
മരണപ്പെട്ടാൽ ഉടനെ കുളിപ്പിക്കണം.
കഴിയുന്നത്രയും വേഗത്തിൽ മയ്യത്ത് എടുക്കണം.
മയ്യത്തിന്റെ ശരീരം അഴുകുമെന്ന് ഭയമുണ്ടെങ്കിൽ ആ നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് ഒരു കാരണവശാലും കൊണ്ടുപോകാൻ പാടില്ല. (കൊണ്ടുപോകുന്നുണ്ടെങ്കിൽ അതിന് പ്രത്യേകമായ നിയമങ്ങൾ പാലിക്കാതെ കൊണ്ടുപോകുന്നത് നിഷിദ്ധമാണ്)
കൂടുതൽ ആളുകൾ എത്തിച്ചേരുന്നതിന് വേണ്ടി മയ്യത്തെടുക്കുന്നത് പിന്തിപ്പിക്കാൻ പാടില്ല.
പൊതുദർശനം എന്ന ഒരു ചടങ്ങില്ല.
വിലാപയാത്രയില്ല.
റീത്തും പൂവും വേണ്ട.അനുശോചന സംഗമങ്ങളും വേണ്ട.
മയ്യത്തുമായി വേഗത്തിൽ നടന്നു പോകണം .
അടയാളത്തിന് ഒരു കല്ല് ഖബറിന്റെ ഒരു ഭാഗത്ത് വെക്കണം.
മീസാൻ കല്ല്.
ഒരു പച്ച മരക്കമ്പും ഖബറിൽ മുകളിൽ നാട്ടാം.
മുകളിൽ അല്പം പച്ചവെള്ളം ഒഴിക്കുന്നത് നല്ലതാണ്.
മരിച്ചവർക്കും മറ്റും ആശ്വാസം കിട്ടാൻ വേണ്ടി പരിശുദ്ധമായ ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കാം.
മയ്യത്തിന് വേണ്ടി എളുപ്പമുള്ള ഇത്രയേ ചെയ്യേണ്ടൂ.
കുടുംബത്തെ ആശ്വസിക്കുന്നവർക്ക് മറമാടിയതിനു ശേഷം മാക്സിമം മൂന്നു ദിവസം വരെ അതാവാം.
എത്ര ലളിതം, സുന്ദരം .
മരിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് മറമാടണമെന്നത് കൂട്ടത്തിൽ കർശന നിയമമാണ്.
ഫ്രീസറിൽ വച്ച് ആളുകളെ കാത്തിരിക്കരുത്.
ഇവിടെ സ്വാഭാവികമായി രണ്ട് ചോദ്യങ്ങൾ ഉന്നയിക്കപ്പെടും.
മരണപ്പെട്ട ആളെ കാണാൻ കാത്തിരിക്കുന്നത് വ്യക്തികളെ പരിഗണിക്കൽ അല്ലേ ?
കൂടുതൽ സമയം കാത്തിരുന്നാൽ കൂടുതൽ
ആളുകൾ മയ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ വരികയില്ലേ ?
ഇതിൻറെ മറുപടി നമ്മുടെ ആവശ്യങ്ങളെക്കാൾ മയ്യത്തിന്റെ ആവശ്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നതാണ്.
നബി തങ്ങളുടെ തിരുവചനത്തിൽ ഇതിനുള്ള മറുപടിയുണ്ട്.
"സുകൃതം ചെയ്ത ആളാണെങ്കിൽ അതിൻറെ പ്രതിഫലം ഏറ്റുവാങ്ങുന്നതിനു വേണ്ടി നിങ്ങൾ മയ്യത്തിനെ എത്രയും പെട്ടെന്ന് കബറിലേക്ക് എത്തിക്കുക.ദുർവൃത്തൻ ആണെങ്കിൽ എന്തിന് ഒരു ശവം നിങ്ങൾ അവിടെ വെച്ച് താമസിപ്പിക്കണം ?"
ഈ പറഞ്ഞതിൽ രാഷ്ട്രീയക്കാരൻ എന്നോ നേതാവ് എന്നോ മറ്റോ ഒരു വ്യത്യാസവുമില്ല.എല്ലാവരും തുല്ല്യർ .
എല്ലാവർക്കും ഒരേ ഒരു പേര്.
മയ്യിത്ത് .
പിന്നെ, വൈകി വരുന്നവരുടെ കാര്യം.
നമ്മൾ പ്രാർത്ഥിക്കുന്നത് ആത്മാവിന് വേണ്ടിയാണ്.
ജഡത്തിനു വേണ്ടിയല്ല.
ആത്മാവ് എന്നും കബറകത്തുണ്ട് .
വൈകി വരുന്നവർക്ക് ഖബറിടത്തിൽ വെച്ച് എത്ര സമയവും പ്രാർത്ഥിക്കാമല്ലോ.
കാലം ചെല്ലുംതോറും മരണവീടുകൾ സംഘടന വളർത്താനും ജനഹൃദയങ്ങളിൽ ഇടം നേടാനും ഒക്കെയുള്ള നയതന്ത്ര വേദികൾ കൂടി ആയിത്തീരുന്നുണ്ട് എന്നതിൽ തർക്കമില്ല.
അതെല്ലാം കൂടെ അൽപാല്പമായി നമ്മുടെ ചടങ്ങുകളിലേക്ക് കടന്നുകൂടാതിരിക്കാൻ ജാഗ്രത പാലിക്കുക.
നബി തങ്ങളുടെ സുന്നത്തിനെ മുറുകെ പിടിക്കുക.നബി തങ്ങളുടെ സുന്നത്താണ് ഏറ്റവും ഉത്തമമായ സുന്നത്ത്.
 
മുഈനുദ്ദീൻ ബാഖവി


Friday, April 9, 2021

تعلم كتابة الفتحة والكسرة والضمة وأسرار الكيبورد ARABIC KEYBOARD

 [Shift + E : الضمة

Shift + X : السكون

Shift + Q : الفتحة

Shift + A : الكسرة

ذ + Shift : الشدة

Shift + Z : المدة

Shift + W : تنوين فتح

Shift + S : تنوين كسرة

Shift + R : تنوين ضم

Shift + T : لإ

Shift + G : لأ

Shift + Y : إ

Shift + H : أ

Shift + N : آ

Shift + B : لآ

Shift + V : {

Shift + C : }

Shift + F : ]

Shift + D : [

Shift + J : تمديد الحرف

Ctrl + C : نسخ

Ctrl + X : قص

Ctrl + V : لصق

Ctrl + Z : تراجع

Ctrl + A : تعليم الملف

Shift + U : فاصلة معكوسة

Ctrl + ESC : قائمة المهام

Ctrl + Enter : ابتداء صفحة جديدة

Ctrl + Shift : لغة عربية ( يمين )

Ctrl + Shift : لغة إنجليزية ( يسار )

Ctrl + 1 : مسافة مفردة

Ctrl + 5 : مسافة سطر ونصف

Ctrl + 2 : مسافة مزدوجة

Ctrl + G : الانتقال إلى صفحة

Ctrl + END : الانتقال إلى نهاية الملف

Ctrl + F5 : تصغير نافذة الملف

Ctrl + F6 : الانتقال من ملف لأخر

Ctrl + F2 : معاينة الصفحة قبل الطباعة

= + Ctrl : تكبير وتصغير درجة واحدة

F4 : تكرار أخر عملية

Alt + Enter : تكرار أخر عملية

Ctrl + Y : تكرار أخر عملية

Ctrl + F9 : فتح قوسين جاهزين

Shift + F10 : تعداد نقطي ورقمي

F12 : حفظ بأسم

Shift + F12 : حفظ الملف

Ctrl + Home : أول المستند

Ctrl + End : أخر المستند

Shift + F1 : معلومات عن نوع التنسيق

Ctrl + U : سطر تحت النص

Ctrl + F4 : خروج من الملف

Ctrl + N : ملف جديد

Ctrl + H : استبدال

Ctrl + I : خط مائل

Ctrl + K : تنسيق المستند

Ctrl + P : طباعة

Ctrl + O : فتح منطقة

د + Ctrl : تكبير النص

ج + Ctrl : تصغير النص

Alt + S : قائمة تنسيق

Alt + J : قائمة تعليمات

[ + Alt : قائمة جدول

] + Alt : قائمة أدوات

Alt + U : قائمة عرض

Alt + P : قائمة تحرير

Alt + L : قائمة ملف

“ + Alt : قائمة إطار

Alt + Q : تعديل مسطرة

Ctrl + E : توسيط النص

Ctrl + F : بحث

Ctrl + B : خط أسود

Ctrl+Shift + P : حجم الخط

Ctrl+Shift + S : نمط

Ctrl + D : خط

Ctrl+Shift + K : تحويل الحروف - Capital

Shift + F3 : تحويل الحروف - Capital

Ctrl+Shift + L : وضع نقطة عند بداية النص

Ctrl+Alt + E : حواشي سفلية ترقيم روماني

Ctrl+Alt + R : وضع علامة ®

Ctrl+Alt + T : وضع علامة ™

Ctrl+Alt + C : وضع علامة ©

Ctrl+Alt + I : معاينة الصفحة قبل الطباعة

Shift + F7 : قاموس المرادفات

Ctrl+Alt + F1 : معلومات النظام

Ctrl+Alt + F2 : فتح الدلائل

Ctrl + J : تسوية النص من الجانبين

Ctrl + L : بداية النص من الجانب الأيسر

Ctrl + Q : بداية النص من الجانب الأيمن

Ctrl + E : توسيط النص

Ctrl + M : تغيير المقاس الأعلى للفقرة

Shift + F5 : رجوع إلى الموضع الذي انتهيت منه عند إغلاق الملف

= + Ctrl + Alt : تخصيص

F3 : إدخال نص تلقائي

F9 : تدقيق حقول

F10 : تحريك إطار لفتح النوافذ

F1 : تعليمات

F5 : الانتقال إلى

F7 : تدقيق إملائي

F8 : تعليم منطقة

ctrl+a يعمل هذا الامر بتحديد الكل للنصاو الكائن

ctrl+c يعمل هذا الامر بنسخ الذي تم تحديده

ctrl+v يعمل هذا الامر بلصق المنسوخ

ctrl+x يعمل هذا الامر بقص الذي تم تحديدة

ctrl+z هذا الامر مهم جذا يمكنك التراجع عن اي امر عملته

ctrl+p هذا الامر يعطي لبرنامج النتصفح او اي برنامج امر بالطباعة

ctrl+o يمكنك فنح ملف من اي برنامج عن طريق هذا الامر

ctrl+w يمكنك اغلاق اي نافذة مفتوحة

ctrl+d امر يجعل برنامج التصفح يحفظ الصفحة المعروضة الي المفضلة

ctrl+f يمكن لك بحث في البرنامج عن الكلمة

ctrl+b يمكن لك ترتيب ملف المفضلة عن طريق هذا الامر

ctrl+s حفظ العمل الذي قمت به

ctrl+shift يجعل مؤشر الكتابة يذهب الى اليسار

ctrl+shift يجعل المؤشريذهب الى اليمين

alt+f4 أمر مفيد يقوم بإغلاق النوافذ

alt+esc يمكنك التنقل من نافذة الى نافذة

alt+tab امر مفيد جدا لك اذا كان هنالك نوافذ كثيرة مفتوح يمكنك اختيار الفاذة المطلوبة

alt+shift اليسار يحول الكتابة من العربي الى انجليزي

alt+shift اليمين يحول الكتابة من انجليزي الى عربي

f2 امر مفيد وسريع يمكنك من تغير اسم ملف محدد


اختصارات لأنترنت اكسبلور (Internet Exploere)


F4 = عنوان موقع من الهيستوري (احد المواقع التي قمت بزيارتها سابقا )

F5 = للقيام باعادة تحميل نفس الصفحة

ESC = لايقاف تحميل الصفحة التي تقوم بتحميلها

HOME = للذهاب الى اعلى الصفحة الحالية

END = للذهاب الى اسفل الصفحة الحالية

Page down or SPACE = الى الاسفل لتحريك الشاشة او صفحة كاملة

Page up or SHIFT = لتحريك الشاشة او صفحة كاملة الى الاعلى

ALT + Left Arrow = للعودة الى الموقع السابق

ALT + Right Arrow = للذهاب الى الموقع الذي يليه

CTRL + B = فتح المفضلة وتنظيمها

CTRL + D = اضافة الموقع الى المفضلة

CTRL + H = لفتح ملف الهيستوري (التاريخي) الموجود بالجهاز

CTRL + L = لفتح موقع جديد

CTRL + N = لفتح صفحة جديدة للمتصفح

CTRL + O = لفتح موقع جديد

CTRL + P = لطباعة الصفحة

CTRL + R = اعادة تحميل الصفحة

CTRL + S = لحفظ الصفحة الحالية

CTRL + W = لاغلاق نافذة المتصفح

Saturday, January 9, 2021

ഭാര്യ ഭർതൃ ബന്ധം - ചില സംശയങ്ങൾ

ഭാര്യ ഭർതൃ ബന്ധം - ചില സംശയങ്ങൾ

*_⁉️നിക്കാഹ് ചെയ്യലോട് കൂടി ഭാര്യക്ക് ചിലവിന് കൊടുക്കൽ നിർബന്ധമാകുമോ_*
🅰️: ഇല്ല. അവളെക്കൊണ്ട് സുഖമെടുക്കാൻ ഭർത്താവിനു സൗകര്യം ചെയ്തു കൊടുക്കലോടുകൂടിയാണ്  ചെലവു നിർബന്ധമാവുക (ഇആനത്ത്: 4/60, തുഹ്ഫ: 8/322).

*❓ ഭാര്യ സംയോഗത്തിനു പ്രാപ്തിയെത്താത്ത കുട്ടിയാണെങ്കിലോ?*
🅰️: അവളുടെ ചെലവ് ഭർത്താവിനു നിർബന്ധമില്ല.

*❓ രോഗം മൂലം ഭാര്യ സംയോഗത്തിനു അശക്തയാണെങ്കിലോ?*
🅰️: എങ്കിലും അവൻ ചെലവു കൊടുക്കൽ നിർബന്ധമാണ് (ഇആനത്ത്: 4/60).

*❓ ഭാര്യ ഭർത്താവിനോടു പിണങ്ങിയാലോ?*
🅰️: അവൾക്ക് ചെലവു നൽകൽ ഭർത്താവിനു നിർബന്ധമില്ല (ഇആനത്ത്: 4/62, തുഹ്ഫ: 8/325).

*❓മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവൾക്കു ചെലവു നൽകേണ്ടതുണ്ടോ?*
🅰️: അതേ, ചെലവ് നൽകൽ നിർബന്ധമാണ്. അവനും അവളുമായിട്ടുള്ള ബന്ധം പാടേ അറ്റുപോവാതെ നിലനിൽക്കുന്നുണ്ടെന്നതും മടക്കിയെടുത്തു അവളുമായി സുഖമനുഭവിക്കാൻ അവനു കഴിയുമെന്നതുമാണ് കാരണം. എന്നാൽ പിണക്കം കാരണം മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവൾക്ക് ചെലവു നൽകേണ്ടതില്ല. പിണക്കത്തോടെ ചെലവു ഒഴിവായി (ഇആനത്ത്: 4/62).

*❓ മൂന്നു ത്വലാഖ് ചൊല്ലപ്പെട്ടവൾക്ക് ചെലവു നൽകണോ?*
🅰️: മൂന്നു ത്വലാഖ്, ഖുൽഉ (വിശദികരണം പിന്നീട് വരും) വിവാഹത്തിനു ശേഷമുണ്ടായ കാരണങ്ങളാൽ സംഭവിച്ച ഫസ്ഖ് എന്നിവ മൂലം വിവാഹബന്ധം പാടേ വിഛേദിക്കപ്പെട്ടവൾ ഗർഭിണിയാണെങ്കിൽ ചെലവു നൽകണം. ഇവർക്കു വീട്, വസ്ത്രം എന്നിവയും നൽകണം. ചെലവ് എന്നതിൽ ഇവയും ഉൾപ്പെടും. അവൾ ഭർത്താവുമായി പിണങ്ങിയവളല്ലെങ്കിലാണ് ചെലവ് നൽകേണ്ടത് (ഇആനത്ത്: 4/62).

*❓ ഭർത്താവിന്റെ മരണം മൂലം വിവാഹബന്ധം വിഛേദിക്കപ്പെട്ടവൾ ഗർഭിണിയാണെങ്കിൽ ചെലവു നൽകണോ?*
🅰️: പ്രസ്തുത സ്ത്രീ ഗർഭിണിയാണെങ്കിലും ചെലവു നൽകൽ നിർബന്ധമില്ല (ഇആനത്ത്: 4/62).

*❓ ഭാര്യക്കു നൽകേണ്ട ചെലവു എത്ര വസ്തുക്കളിലാണു നിർബന്ധം?*
🅰️: പത്തു വസ്തുക്കളിൽ. ഭക്ഷണം, കൂട്ടാൻ, മാംസം, വസ്ത്രം, വിരിപ്പ്, പുതപ്പ്, ഭക്ഷണ സാമഗ്രികൾ, ശുദ്ധീകരണ സാമഗ്രികൾ, വീട്, പരിചാരി (തുഹ്ഫ : 8/306-311).

*❓ ഇവ ഒന്നു വിശദീകരിക്കാമോ?*
🅰️: അതേ, ഭാര്യക്കു അവൾ താമസിക്കുന്ന നാട്ടിലെ മികച്ച ഭക്ഷ്യ ധാന്യത്തിൽ നിന്നു ദരിദ്രൻ പ്രതിദിനം ഒരു മുദ്ദും (800 മി.ലിറ്റർ) ധനികൻ രണ്ടു മുദ്ദും ഇടത്തരക്കാർ ഒന്നര മുദ്ദും കൊടുക്കൽ നിർബന്ധമാണ്. ഓരോ ദിവസവും പ്രഭാതമാകുന്നതോടുകൂടി മാത്രമേ ചെലവു നിർബന്ധമാകൂ. അതുതന്നെ അവൾ തന്റേടമുള്ളവളായിരിക്കെ സാധാരണ പതിവനുസരിച്ച് ഭർത്താവിനോടൊപ്പം ഉള്ളതു ഭക്ഷിക്കാനിഷ്ടപ്പെടുന്നില്ലെങ്കിലാണ്. അങ്ങനെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നപക്ഷം മുദ്ദ് നിർബന്ധമില്ല.
ഭക്ഷണത്തോടൊപ്പം സാധാരണ കൂട്ടാനും കൊടുക്കൽ നിർബന്ധമാണ്. ധനസ്ഥിതിയനുസരിച്ച് നാട്ടുനടപ്പു പ്രകാരം ഇന്ന ദിവസം ഇത്ര എന്ന കണക്കിൽ മാംസം വാങ്ങിക്കൊടുക്കലും നിർബന്ധമാണ്. ആഴ്ചയിൽ ഒരു ദിവസമാണ് മാംസം ഭക്ഷിക്കൽ പതിവെങ്കിൽ അതു വെള്ളിയാഴ്ചയാവലും രണ്ടു ദിവസം പതിവുണ്ടെങ്കിൽ വെള്ളി, ചൊവ്വ ദിവസങ്ങളിലാവലുമാണ് നല്ലത്. ഉപ്പ്, വിറക്, കുടിവെള്ളം എന്നിവയും കൊടുക്കൽ നിർബന്ധമാണ്. ഭക്ഷണം പാകം ചെയ്യാനും വിളമ്പിത്തിന്നാനും ഒഴിച്ചു കുടിക്കാനുമുള്ള ഉപകരണങ്ങളും കൊടുക്കൽ നിർബന്ധമാണ് (തുഹ്ഫ: 8/309-311).

*❓ ഭാര്യ പുകവലി പതിവാക്കിയവളാണെങ്കിൽ അതു നൽകണോ?*
🅰️: നൽകൽ നിർബന്ധമാണ് (ഇആനത്ത്: 4/66, തർശീഹ്, പേജ്: 351). പുകവലി കറാഹത്താണ് (ബിഗ്‌യ).

*❓ ഭാര്യക്കു നൽകുന്ന വീടോ?*
🅰️: വീട് അവൾക്ക് താമസിച്ച് പ്രയോജനപ്പെടുത്താനുള്ളതാണ്. അതവൾക്ക് ഉടമപ്പെടുകയില്ല. സാധാരണ സ്ഥിതിയിൽ ഭാര്യയോടു അനുയോജ്യമായതും ഭർത്താവ് സ്ഥലത്തില്ലാത്തപ്പോൾ അവളുടെ ദേഹത്തിനും ധനത്തിനും രക്ഷ നൽകുന്ന തരത്തിലുള്ളതുമായ ഭവനം ഭാര്യക്കു നൽകൽ നിർബന്ധമാണ് (ഇആനത്ത്: 4/73).

*❓ അവളുടെ ഇഷ്ടപ്രകാരം അവൾ ഉപ്പയുടെ വീട്ടിൽ താമസിക്കുകയാണെങ്കിൽ ഭർത്താവ് കൂലി കൊടുക്കേണ്ടതുണ്ടോ?*
🅰️: കൂലി നൽകേണ്ടതില്ല (ഇആനത്ത്: 4/74).

*❓ഭാര്യക്കു പരിചാരികയെ നൽകണോ?*
🅰️: സാധാരണഗതിയിൽ അവളെ പോലുള്ളവർക്ക് പരിചാരികയുണ്ടാവൽ പതിവുണ്ടെങ്കിൽ പരിചാരികയെ നിയമിക്കണം. അവൾ രോഗിയോ വാർധക്യം കാരണമോ പരിചാരിക ആവശ്യമായി വന്നാലും ഭർത്താവ് പരിചാരികയെ നിയമിക്കണം (ഇആനത്ത്: 4/74).

*❓ ഭാര്യക്കു രോഗമായാൽ അവളെ ചികിത്സിക്കുന്ന ഡോക്ടർക്കു ഫീസ് കൊടുക്കലും മരുന്നു വാങ്ങിക്കൊടുക്കലും ഭർത്താവിനു നിർബന്ധമാണോ?*
🅰️: നിർബന്ധമില്ല. ചികിത്സ നിർബന്ധമില്ലെന്നതിന്റെ വിവക്ഷ ഭാര്യയുടെ അവകാശമെന്ന നിലയിൽ ഭർത്താവിനെ അതിനു നിർബന്ധിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും അതിന്റെ പേരിൽ അവകാശ ലംഘനത്തിനു ഭർത്താവിനെതിരെ നടപടി സ്വീകരിക്കാൻ ഭാര്യക്കു അവകാശമില്ലെന്നുമാണ്. പ്രത്യുത ഭാര്യ രോഗിയായാൽ അവളെ അവഗണിക്കണമെന്നോ അവളുടെ വീട്ടിലേക്ക് പറഞ്ഞയക്കണമെന്നോ അല്ല. ഭാര്യയോട് നിങ്ങൾ നല്ല നിലയിൽ വർത്തിക്കണമെന്നു വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്.

*❓ ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാത്തതിലുള്ള തത്വമെന്ത്?*
🅰️: ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്നു പറഞ്ഞു ഭർത്താവിനെ ശല്യം ചെയ്യും. അതിന്റെ പേരിൽ കോടതി മുഖേന വിവാഹം ദുർബലപ്പെടുത്താൻ ശ്രമിക്കും. രോഗങ്ങൾ പലതും പ്രത്യക്ഷത്തിൽ പ്രകടമാകുന്നതല്ല. അതുകൊണ്ടുതന്നെ ഗോപ്യമായ രോഗം തനിക്കുണ്ടെന്നു ഭാര്യക്കു എപ്പോഴും വാദിക്കാം. അതിനെ നിഷേധിക്കാൻ ഭർത്താവിനു കഴിയുകയുമില്ല. ചികിത്സ നിർബന്ധമാക്കാത്തതിൽ ഇത്തരം യുക്തികളെല്ലാം ഉണ്ട്.

രോഗം എന്നതു സാധാരണമല്ല. വല്ലപ്പോഴുമൊക്കെയുണ്ടാകുന്നതാണ്. ഇസ്‌ലാം വ്യവസ്ഥ ചെയ്ത ചെലവു വിഹിതം പൂർണമായി ഭാര്യക്കു കിട്ടിയാൽ സാധാരണ ഗതിയിൽ അതിൽ നിന്നു മിച്ചം വെക്കാൻ അവൾക്കു സാധിക്കും. ചികിത്സാവശ്യാർത്ഥം അതു വിനിയോഗിക്കുകയും ചെയ്യാം.

*❓ഭാര്യ പിണങ്ങിയാൽ അവളുടെ ചെലവു കൊടുക്കേണ്ടതില്ലെന്നു വ്യക്തമാക്കിയല്ലോ. പിണക്കം ഉണ്ടാകുന്ന കാര്യങ്ങൾ എന്തെല്ലാം?*
🅰️: ഭർത്താവിനു അനുസരിക്കാതിരിക്കുക, ആർത്തവം, രോഗം, ലിംഗം വലുതാവുക തുടങ്ങിയ കാര്യങ്ങൾ കൂടാതെ സുഖാസ്വാദനത്തെ തൊട്ടു ഭർത്താവിനെ വിലങ്ങുക, അവന്റെ സമ്മതമോ തൃപ്തിയോ കൂടാതെ അവന്റെ വീട്ടിൽ നിന്നു പുറപ്പെടുക എന്നിവകൊണ്ടെല്ലാം പിണക്കം ഉണ്ടാകും (ഇആനത്ത്: 4/79, തുഹ്ഫ: 8/327).

*❓ അൽപ സമയം പിണങ്ങിയാലും ചെലവു നഷ്ടപ്പെടുമോ?*
🅰️: അതേ, ആ ദിവസത്തെ ചെലവും ആ ആറുമാസത്തെ വസ്ത്രവും നഷ്ടപ്പെടും (ഇആനത്ത്: 4/78).

*❓ പിണങ്ങിയ വേളയിൽ അവൻ അവളെക്കൊണ്ട് സുഖമെടുത്താലോ?*
🅰️: എങ്കിൽ ചെലവു നഷ്ടപ്പെടില്ല. അവൻ അതു നൽകൽ നിർബന്ധമാകും. (അവളുടെ പിണക്കത്തിനു അവൻ മാപ്പ് നൽകിയാലും അവളുടെ ചെലവ് നഷ്ടപ്പെടില്ല) (ഇആനത്ത്: 4/78).


*❓ കാരണത്തോടുകൂടി ഭാര്യ വീട്ടിൽ നിന്നു ഭർത്താവിന്റെ സമ്മതം കൂടാതെ പുറത്തിറങ്ങിയാൽ പിണക്കമാവില്ലല്ലോ. എന്തെല്ലാമാണു കാരണങ്ങൾ?*
🅰️: വീടു പൊളിഞ്ഞു വീഴാറാവുക, ദുർനടപ്പുകാരനോ കള്ളനോ തന്റെ ദേഹധനാദികളെ ആക്രമിക്കുമെന്നു ഭയപ്പെടുക, ഭർത്താവിൽ നിന്നും ലഭിക്കേണ്ട അവകാശം കരസ്ഥമാക്കാൻ ഖാസിയുടെ അടുത്തേക്കു പോവുക, വിശ്വസ്തനായ ഭർത്താവോ അവളുമായി വിവാഹബന്ധം നിഷിദ്ധമായവരോ അവൾക്കാവശ്യമായ നിർബന്ധ വിജ്ഞാനം (പഠിക്കൽ നിർബന്ധമായ കാര്യങ്ങൾ) പഠിപ്പിച്ചു കൊടുക്കാൻ പര്യാപ്തമല്ലെങ്കിൽ അത്തരം അറിവു നേടാൻ പുറപ്പെടുക. ഭർത്താവ് ദരിദ്രനാണെങ്കിൽ കച്ചവടം ചെയ്തോ മറ്റോ ജോലി ചെയ്തു ചെലവു വിഹിതം ഉണ്ടാക്കാൻ പോവുക എന്നിവയെല്ലാം പുറത്തു പോകാനുള്ള കാരണങ്ങളാണ് (ഇആനത്ത്: 4/81, തുഹ്ഫ: 8/327).

*❓ ഭർത്താവിന്റെ തൃപ്തി ഭാവിക്കുമ്പോൾ രോഗ സന്ദർശനം, ബന്ധു വീട് സന്ദർശിക്കുക എന്നതിനു വേണ്ടി പുറത്തുപോയിക്കൂടെ?*
🅰️: പോവാം. അതൊന്നും പിണക്കമായി പരിഗണിക്കില്ല (ഇആനത്ത്: 4/81).

*❓ സ്വലാത്ത്, ദിക്ർ മജ്‌ലിസിലേക്ക് പുറപ്പെടാമോ?*
🅰️: ഭർത്താവിന്റെ സമ്മതമില്ലാതെ പോകാവുന്ന കാര്യങ്ങളിൽ ഇവ പെടില്ല. മാത്രമല്ല, അവൾക്കു അപ്പോൾ ആവശ്യമില്ലാത്ത പല അറിവുകളും ലഭിക്കുന്ന വിജ്ഞാന സദസ്സിലും വഅളിന്റെ സദസ്സിലും പോവലും അവൾക്ക് ഭർത്താവിന്റെ സമ്മതമില്ലെങ്കിൽ പാടില്ല. പോയാൽ അതു പിണക്കവും അതുമൂലം ചെലവ് (ഭക്ഷണം, വസ്ത്രം പോലുള്ളവ) നഷ്ടപ്പെടുകയും ചെയ്യും (ശർവാനി: 8/327).

*❓ അനുമതിയുണ്ടെങ്കിൽ പോകാമോ?*
🅰️: നിയമം പാലിച്ചു പോയാൽ കുറ്റക്കാരിയാവില്ല. സ്വലാത്ത്, ദിക്ർ മജ്‌ലിസിലേക്ക് സ്ത്രീ പോവുന്നതല്ല പുണ്യം. മറിച്ച് വീട്ടിൽ ഒതുങ്ങിക്കൂടുന്നതാണ് പുണ്യം (ഫതാവൽ കുബ്റാ: 2/202).

*❓ ഭാര്യയുടെ പിണക്കമായി പരിഗണിക്കുന്ന അവസരത്തിൽ അവൾ കുറ്റക്കാരിയാകുമോ?*
🅰️: അതേ, കുറ്റക്കാരിയാകും (തുഹ്ഫ: 8/327).

*❓ ഭാര്യയുടെ വസ്ത്രത്തിന്റെ കണക്കെങ്ങനെ?*
🅰️: എല്ലാ ആറു മാസത്തിന്റെ ആരംഭത്തിലും തടിയിലും നീളത്തിലും മതിയാകുന്ന വസ്ത്രം വാങ്ങിക്കൊടുക്കണം. നീളക്കുപ്പായം, അരയുടുപ്പ്, കാലുറ, മക്കന, പാദരക്ഷ എന്നിവയെല്ലാം വാങ്ങിക്കൊടുക്കണം.

വസ്ത്രങ്ങൾക്കു പുറമെ തണുപ്പുള്ളപ്പോൾ അതു ശൈത്യ കാലത്താണെങ്കിലും ആവശ്യമായി വരുന്ന പുതപ്പും വാങ്ങിക്കൊടുക്കണം. ഭർത്താവിന്റെ കഴിവും കഴിവില്ലായ്മയും അനുസരിച്ച് വസ്ത്രത്തിന്റെ മികവും മികവില്ലായ്മയും വ്യത്യാസമുണ്ടാവാം. ഉറങ്ങുവാനുള്ള വിരിപ്പും തലയിണയും കട്ടിലിൽ ഉറങ്ങി ശീലമുള്ളവളാണെങ്കിൽ കട്ടിലും വാങ്ങിക്കൊടുക്കൽ നിർബന്ധമാകും.
താളി, ചീർപ്പ്, മിസ്‌വാക്ക്, തലയിലിടാനുള്ള എണ്ണ തുടങ്ങി ശുചീകരണ വസ്തുക്കളും ഭാര്യക്കു നൽകണം. ശരീരത്തിൽ എണ്ണ തേക്കൽ പതിവുള്ളവളാണെങ്കിൽ അതും നൽകണം (ഇആനത്ത്: 4/68).

*❓ സുഗന്ധദ്രവ്യം വാങ്ങിക്കൊടുക്കണോ?*
🅰️: ദുർഗന്ധം അകറ്റുവാൻ സുഗന്ധദ്രവ്യം ആവശ്യമെങ്കിൽ വാങ്ങിക്കൊടുക്കണം (ഇആനത്ത്: 4/72).

*❓ ഭർത്താവ് നാട്ടിലില്ലെങ്കിലോ?*
🅰️: എങ്കിൽ അഴുക്കും ജഡയും നീക്കാൻ ആവശ്യമായത് മാത്രം കൊടുക്കൽ നിർബന്ധമുള്ളൂ. മറ്റു ശുചീകരണ സാമഗ്രികൾ വേണ്ട. മടക്കിയെടുക്കാൻ പറ്റാത്ത നിലയിൽ ത്വലാഖ് ചൊല്ലപ്പെട്ട ഗർഭിണിക്കും അഴുക്ക്, ജഡ എന്നിവ നീക്കാൻ ആവശ്യമായതു നൽകിയാൽ മതി (ഇആനത്ത്: 4/71).

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...